തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിലെ സ്ഥലപരിമിതിക്കു പരിഹാരമായി സ്വന്തം ഫണ്ടിൽ നിന്നു 15 കോടി രൂപ ചെലവഴിച്ച് ആശുപത്രിയുടെ സമീപപ്രദേശത്ത് പുതിയ സ്ഥലവും കെട്ടിടവും വാങ്ങാൻ നാല്പതാം വാർഷിക പൊതുയോഗം തീരുമാനിച്ചു.
നിലവിലുള്ള കെട്ടിട നവീകരണം, ആധുനിക ഉപകരണങ്ങൾ വാങ്ങൽ, പുതിയ പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങൽ, പാർക്കിംഗ് ലിഫ്റ്റ് എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് 47കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം അംഗീകരിച്ചു.
പ്രസിഡന്റ് ടി.കെ. പൊറിഞ്ചുവിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ആശുപത്രി സെക്രട്ടറി എം.എസ്. സന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ ജോസ് മേനാച്ചേരി, അബ്ദുൾ സലാം, കെ.കെ. കൊച്ചുമുഹമ്മദ്, വിൻസെന്റ് കാട്ടൂക്കാരൻ, ആശുപത്രി വൈസ് പ്രസിഡന്റ് ഇ. സത്യഭാമ, ഡയറക്ടർമാരായ പി.ബി. മൊയ്തു, കെ. വർഗീസ് ജോൺ, കെ.എസ്. ജോണ്സൻ, സി.കെ. വിനോദ്, എ.ആർ. രാമചന്ദ്രൻ, ജോണ്സണ് ആലപ്പാട്ട്, എ.പി. ജോസ്, പി.എം. ശരത്കുമാർ, ജേക്കബ് പോൾ തട്ടിൽ, വി.ആർ. സതി, എം.ടി. മേരി, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. രാമദാസ് എന്നിവർ പ്രസംഗിച്ചു